ഓസ്കാറിൽ ഇന്ത്യക്ക് നിരാശ; ‘ഹോംബൗണ്ട്’ ഓസ്കാർ പട്ടികയിൽ നിന്ന് പുറത്ത്
ഇന്ത്യൻ സിനിമാ ലോകത്തിന് നിരാശ പകർന്ന് 2026-ലെ ഓസ്കാർ നോമിനേഷൻ പട്ടിക പുറത്തുവന്നു. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ഹോംബൗണ്ട്’ അവസാന അഞ്ചിൽ ഇടംപിടിക്കാതെ പുറത്തായി.
നീരജ് ഘൈവാൻ സംവിധാനം ചെയ്ത ചിത്രം നേരത്തെ ഓസ്കാർ ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നെങ്കിലും അന്തിമ നോമിനേഷൻ പട്ടികയിൽ ഉൾപ്പെടാൻ സാധിച്ചില്ല. ലോസ് ഏഞ്ചൽസിൽ നടന്ന ചടങ്ങിലാണ് 98-ാമത് അക്കാദമി അവാർഡിനായുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്.
‘ഹോംബൗണ്ടി’നെ മറികടന്ന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ നോമിനേഷൻ നേടിയ അഞ്ച് ചിത്രങ്ങൾ ഇവയാണ്:
ദ സീക്രട്ട് ഏജന്റ് (The Secret Agent) – ബ്രസീൽ
ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (It Was Just An Accident) – ഫ്രാൻസ്
സെന്റിമെന്റൽ വാല്യൂ (Sentimental Value) – നോർവേ
സിറാത്ത് (Sirat) – സ്പെയിൻ
ദ വോയ്സ് ഓഫ് ഹിന്ദ് റജബ് (The Voice of Hind Rajab) – ടുണീഷ്യ