ആൻഡ്രൂ പാപ്പച്ചന് 2025 ലെ ഗുഡ് സമരിറ്റൻ അവാർഡ്
കൊച്ചി: ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറം നൽകുന്ന 2025-ലെ ഗുഡ് സമരിറ്റൻ അവാർഡ് ആൻഡ്രൂ പാപ്പച്ചന് ലഭിച്ചു. ജനുവരി 17-ന് കൊച്ചിയിലെ റമദ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.
അമേരിക്കയിലും കേരളത്തിലും താമസിക്കുന്ന മലയാളികൾക്കിടയിൽ കഴിഞ്ഞ 30 വർഷമായി അദ്ദേഹം നടത്തിയ സേവന പ്രവർത്തനങ്ങൾ ചടങ്ങിൽ ഫോറം ഭാരവാഹികൾ പ്രത്യേകം പ്രശംസിച്ചു. ആഗോള മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനായി നടത്തിയ സമർപ്പിത സേവനമാണ് ഈ അംഗീകാരത്തിന് കാരണം.