യാത്രാനുഭവങ്ങൾ: ലീലാമ്മ തോമസ്-ബോട്സ്വാന

Dec 27, 2025 - 08:38
 0  8
യാത്രാനുഭവങ്ങൾ: ലീലാമ്മ തോമസ്-ബോട്സ്വാന


എന്റെ 20 വർഷത്തെ ആഫ്രിക്കൻ (പ്രത്യേകിച്ച് ബോട്സ്വാനയിലെ) ജീവിതാനുഭവങ്ങളിൽ നിന്നുള്ള വ്യക്തിപരമായ അത്ഭുതകരമായ അനുഭവങ്ങൾ)


ആഫ്രിക്കയിലെ യാത്രകൾ സാധാരണയല്ല. ഓരോ വഴിയും ക്ഷമയോടെ അനുഭവിക്കേണ്ടതാണ്.

അപ്പോൾ മാത്രമേ അതിന്റെ ആഴമുള്ള ആസ്വാദനം ലഭിക്കൂ. ഇത് എന്റെ വ്യക്തിപരമായ അനുഭവമാണ് — 20 വർഷത്തെ ബോട്സ്വാന ജീവിതത്തിൽ നിന്ന്.

ചെരുപ്പിടാതെ, കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ നടന്നപ്പോൾ ഞാൻ മനസ്സിലാക്കി: ആഫ്രിക്കയുടെ കാട്ടുതീവ്രത നട്ടെല്ല് തണുപ്പിക്കുന്നതിലും അപ്പുറമാണ്. അത് ഞെട്ടലും ഭയവും നിറഞ്ഞതാണ്.

ബോട്സ്വാനയിലെ "ടാറ്റി നദി" (Tati River) ക്കരയിൽ *ശ്വീ* (Shwee / Swee എന്ന് ഉച്ചരിക്കപ്പെടുന്ന) കിഴങ്ങ് പറിക്കാൻ ഞാൻ പോയി.

ഈ കിഴങ്ങ് നദിയിൽ മുങ്ങി വളരുന്നതാണ്. വളരെ വിലയേറിയതും ഔഷധഗുണമുള്ളതും രുചികരവുമാണ്.

മലയാളിയുടെ കാച്ചിലിനോട് സമാനം. ചൈനക്കാർ പോലും മൂത്രചികിത്സയ്ക്ക് ഇത് ഉപയോഗിക്കാറുണ്ട്.

നദിയുടെ ആഴത്തിൽ കൂടുതൽ കിഴങ്ങ് പറിക്കാൻ ആവേശത്തോടെ ഇറങ്ങിയ ഒരു ആഫ്രിക്കൻ സ്ത്രീയെ ഞാൻ കണ്ടു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവരെ കാണുന്നില്ല. ഞങ്ങൾ ഓടിച്ചെന്നപ്പോൾ... മുതലയുടെ പല്ലുകൾ വയറ് കടിച്ചുകീറി, മാംസം തെറിച്ച്, ജീവൻ പതിയെ ഒലിച്ചുപോകുന്നു.

ആ സ്ത്രീ നിലവിളിച്ചില്ല. കരഞ്ഞില്ല. കണ്ണുകൾ അടച്ച് നിശ്ശബ്ദമായി കിടന്നു  മരണത്തിന്റെ ശാന്തതയിൽ.

പക്ഷേ, അവിടെ ബെസർവ (traditional healer / witch doctor) ദൈവംപോലെ ഉയർന്നുനിന്നു. അവർക്ക് മരുന്നില്ല, ഓക്സിജനില്ല, ശസ്ത്രക്രിയാമുറിയില്ല. ഉള്ളത് മണ്ണ്, മൂത്രം, വിശ്വാസത്തിന്റെ തീ.

ഒരാൾ വിളിച്ചു: “സാവന്ന മണ്ണ് കൊണ്ടുവരൂ! ജീവന്റെ മണ്ണ്!”

കാട്ടുവൈദ്യന്റെ സഞ്ചിയിലുണ്ടായിരുന്ന സാവന്ന മണ്ണും "ജംബർ ഡംഗ്" (ആനയുടെ ചാണകം കരിച്ചഭസ്മം) ചേർത്ത് അമർത്തി പുരട്ടണം..

പക്ഷേ, അതിന് മനുഷ്യമൂത്രം വേണം  അതും "പാപമില്ലാത്ത,
കോക്ക് അല്ലെങ്കിൽ മദ്യം കുടിക്കാത്ത ശരീരത്തിന്റെ മൂത്രം..

ബോട്സ്വാനയിൽ കോക്ക് വെള്ളംപോലെ കുടിക്കുന്നു.അവിടെ വന്നവർ എല്ലാവരും കോക്ക് കുടിച്ചവർ. ഞാൻ മാത്രം ഒഴിവായിരുന്നു.

ഞാൻ പതുക്കെ പിന്നോട്ട് മാറി. പക്ഷേ, ബെസർവ മൂപ്പൻ വിളിച്ചു: “ഓടിപ്പോകാൻ ഒരുങ്ങുന്ന ആ സ്ത്രീയെ പിടിച്ചുകൊണ്ടുവരൂ!”

നിർബന്ധത്തിന് വഴങ്ങി അവർ എന്നെ പിടിച്ചുകൊണ്ടുപോയി. ബാക്കി വിശദീകരിക്കാൻ നാണം തോന്നുന്നു.. നമ്മുടെ സംസ്കാരത്തിൽ ഇത് നാണക്കേടാണ്, പക്ഷേ ബോട്സ്വാനക്കാർക്ക് അത് സ്വാഭാവികം.

അവർ എന്റെ മൂത്രം ഒരു കുപ്പിയിൽ സൂക്ഷിച്ചു. ബെസർവ മൂപ്പൻ കൈകൾ ഉയർത്തി പറഞ്ഞു: 

“ഇന്ത്യക്കാരിയായ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളെ! നീ പുണ്യം ചെയ്തവൾ. അതിഥി സൽക്കാരത്തിനു പേരുകേട്ട രാജ്യത്ത് ജനിച്ചതിന്റെ ചൈതന്യം കാണിക്കുന്നു.”

ആ മൂത്രം ചേർത്ത് അവർ മുറിവിൽ അമർത്തി. വേദന ആകാശംമുട്ടെ ഉയർന്നു. പിന്നെ “മൂത്രം!” എന്ന വിളി.

ആ സ്ത്രീയുടെ കണ്ണുകൾ തുറന്നു. ചുണ്ടുകൾ വിറച്ചു. മരണത്തിന്റെ വക്കത്ത് നിന്ന് അവൾക്ക് മനസ്സിലായി.. ഇത് ചികിത്സയല്ല, ദൈവത്തോടുള്ള ചൂതാട്ടമാണ്!

അവളുടെ മുഖത്ത് ഭക്തിയുടെ തീ, മരണത്തോട് നേരിട്ട് പോരാടുന്ന ധൈര്യം. എന്റെ മുഖത്ത് നോക്കി അവൾക്ക് നന്ദി പറഞ്ഞു.

ചികിത്സ കഴിഞ്ഞ് 1000 പുല (പ്രാദേശിക നാണയം) എന്റെ കൈയിൽ വെച്ചു. ഞാൻ അത് ബെസർവയുടെ കാണിക്കപ്പെട്ടിയിൽ ഇട്ടു.

ആ സ്ത്രീയുടെ ശരീരം ഞെട്ടി വിറച്ചു. വേദന, ഭയം, പ്രാർത്ഥന — എല്ലാം ഒരു ചുഴലിയായി. കാട് നിശ്ശബ്ദമായി നിന്നു. കാറ്റ് പോലും ശ്വാസം മുട്ടി.

ദിവസങ്ങൾ കഴിഞ്ഞ്... അവൾ നടന്ന് തിരിച്ചുവന്നു! മരണം തോൽപ്പിച്ച കണ്ണുകൾ! രക്തത്തിന്റെ മണത്തിൽ നിന്ന് ജീവന്റെ മണം വരെ യാത്ര ചെയ്ത ഒരു സ്ത്രീ.

ആ നിമിഷം ആഫ്രിക്ക എന്റെ മുമ്പിൽ മുട്ടുകുത്തിയെന്നു zimbave ക്കാരി പറഞ്ഞു..

ഇതൊരു കഥയല്ല. വിചിത്രതയല്ല. മനുഷ്യന്റെ നരമ്പുകളിൽ കത്തുന്ന അവിശ്വസനീയമായ അതിജീവനശക്തിയാണ്!

എന്റെ ഉള്ളിൽ നിന്ന് ഉയർന്ന ചോദ്യം ഇപ്പോഴും വിറയ്ക്കുന്നു: 

“ശ്വീ കിഴങ്ങ് കണ്ടിട്ടുണ്ടോ? നമ്മുടെ മലയാളികളുടെ കാച്ചിൽ പോലെ ഇരിക്കും ?”

കാരണം ആഫ്രിക്ക ഒരിക്കൽ ആത്മാവിനെ പിടിച്ചാൽ... ജീവിതത്തിന്റെ എല്ലാ 'സുരക്ഷിത സത്യങ്ങളും' ചിതറിപ്പോകും.

(ആനയുടെ ചാണകത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള  വിവരങ്ങൾ — പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നത്.

. ആനകൾ വൈവിധ്യമാർന്ന സസ്യങ്ങൾ കഴിക്കുന്നതിനാൽ അവയുടെ ചാണകം ബോട്ടാണിക്കൽ നിധിയായി കണക്കാക്കപ്പെടുന്നു.

ബോട്സ്വാനയിലും തെക്കൻ ആഫ്രിക്കയിലും ഇത് തലവേദന, ചർമ്മരോഗങ്ങൾ മുതലായവയ്ക്ക് ഉപയോഗിക്കാറുണ്ട്.)

കന്യകമാർ  അതിരാവിലെ മൂത്രം കൊണ്ടു pea പാനീയം ഉണ്ടാക്കി കഴിക്കും..