വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ

Sep 10, 2025 - 11:49
 0  172
വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ കൂടുതൽ സമയം ചോദിച്ച് കേന്ദ്രസർക്കാർ‌. മൂന്നാഴ്ച കൂടിയാണ് കേന്ദ്രസർക്കാർ സമയം ചോദിച്ചിരിക്കുന്നത്. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പമെന്നാണ് വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി. എന്നാൽ കേരള ബാങ്ക് കടം എഴുതിത്തള്ളിയെന്ന കാര്യം ഹൈക്കോടതി വീണ്ടും ഓർമ്മിപ്പിച്ചു.

മൂന്നാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.