ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു

Jan 22, 2026 - 19:56
 0  4
ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വെടിവയ്പ്പ്. ഏകദേശം 1,500 പേർ താമസിക്കുന്ന ലേക്ക് കാർഗെല്ലിഗോ പട്ടണത്തിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അടിയന്തര സേവനങ്ങൾക്കായുള്ള നമ്പറിൽ ഫോൺകോൾ വന്നതിനെത്തുടർന്നാണ് സംഭവ സ്ഥലത്ത് എത്തിയത് എന്നാണ് പോലീസ് വിശദീകരിക്കുന്നത്. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് വ്യക്തമാക്കി.

പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പോലീസ് ഓപ്പറേഷൻ തുടരുന്നതിനാൽ വീടിനുള്ളിൽ തന്നെ തുടരാൻ പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.