ബാലസാഹിത്യത്തെ രാജ്യാന്തര സാംസ്കാരികവിനിമയ പദ്ധതിയുടെ ഭാഗമാക്കണം; ഡോ.ജേക്കബ് സാംസൺ
ഡോ. ജേക്കബ് സാംസൻ്റെ ബാലനോവൽ,സ്വർണ്ണനിലാവിൻ്റെ കൊട്ടാരം'നിയമസഭ യുടെ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രഭാ വർമ്മ പ്രകാശനം ചെയ്തു.കുട്ടികളെ ഭാവനയുടെ മാസ്മരിക ലോകത്തിലേക്ക് നയിക്കുന്ന "സ്വർണ്ണനിലാ വിൻ്റെ കൊട്ടാരം" ഉൽകൃഷ്ടമായ ഒരു ബാലസാഹിത്യ കൃതിയാണെന്ന് പ്രഭാവർമ്മ പ്രസ്താവിച്ചു. പുസ്തകം ഏറ്റുവാങ്ങിയ മാർ ഇവാനിയോസ് കോളേജ് മലയാള വിഭാഗം അസി.പ്രൊഫ.ഡോ.എം.കെ.രാജീവ് ലളിതമായ രചനാ രീതിയും അമ്പരപ്പിക്കുന്ന ഭാവനാ വിലാസവുമാണ് ഡോ.ജേക്കബ് സാംസൻ്റെ കൃതി കളുടെ സവിശേഷതയെന്ന് അഭിപ്രായപ്പെട്ടു.
പുസ്തകം പ്രകാശനത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിച്ച ഡോ.ജേക്കബ് സാംസൺ .ബാലസാഹിത്യത്തെ രാജ്യാന്തര സാംസ്കാരികവിനിമയ പദ്ധതിയുടെ ഭാഗമാക്കണമെന്ന് അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ റഷ്യൻബാലകഥകൾ റഷ്യൻ സർക്കാർ ഈ ലക്ഷ്യത്തോടെ നമ്മുടെ ഭാഷയിൽ പ്രസിദ്ധീകരിച്ച് കുറഞ്ഞ വിലയ്ക്ക് നല്കിയിരുന്നത് ആ രാജ്യത്തോട്സ്നേഹവും മതിപ്പും വളർത്താൻ ഇടയാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാലസാഹിത്യത്തിന് ഒരു സ്കൂൾ മാത്രമേയുള്ളൂവെന്നും ലോകത്തിലെ എല്ലാക്കാലത്തെയും എല്ലാ ദേശ ത്തെയും കുട്ടികളാണ് ആ സ്കുളിൽപെടുന്നത് എന്നും അഭിപ്രായപ്പെട്ട ഡോ. ജേക്കബ് സാംസൺ പുതിയ കാലത്തെ കുട്ടികൾ വിചിത്ര ജീവികളല്ലെന്നും അടിസ്ഥാനപരമായി എല്ലാ കുട്ടികളും ഒരേ സ്വഭാവമുള്ളവ രാണെന്നും ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. എല്ലാകുട്ടികളും തുല്യപരിഗണനയ്ക്കു വേണ്ടി പോരാടു ന്നവരാണെന്നും കാലമെത്രയായാലും ദേശമേതായാലും അതിന് മാറ്റം വരികയില്ലെന്നും.ഡോ.ജേക്കബ്സാംസൺ പറഞ്ഞു.
കേരള സർവ്വകലാശാലയുടെ ഇക്കണോമിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ.ഡോ. ക്രിസ്റ്റബെൽ പി.ജെ. അദ്ധ്യക്ഷത വഹിച്ചു തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മറ്റിയംഗം, സുനിൽ കുമാർ എ.പി., മലയാള മനോരമയുടെ ബാലജന സഖ്യം രക്ഷാധികാരിയും, കവിയും കഥാകാരനുമായ അഡ്വ.അനിൽ കാട്ടാക്കട, കവിയും ഷോട്ട് ഫിലിമുകളുടെയും ആൽബങ്ങളുടെയും സംവി ധായികയും നിർമ്മാതാവുമായ സ്വപ്ന കോട്ടക്കുഴി, ഒമാൻ ഒബ്സർവർ പത്രത്തിന്റെ മുൻ ചീഫ് എഡിറ്ററും കവിയുമായ ടോബിതലയൽ, കവിയും നിരൂപകയുമായ ജയാ പ്രദീപ് എന്നിവർ പ്രസംഗിച്ചു