പിണറായി വിജയന് ആശ്വാസം; മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്തെന്നും ജസ്റ്റിസ് മോഹന ചോദിച്ചു. സംസ്ഥാന സർക്കാരിനെ വിമർശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.
വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്.
ആരോപണവിധേയരുടെ വാദം കേൾക്കാതെയുള്ള ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീംകോടതിയിലെത്തിയത്.
കേസിൽ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ദസറ അവധിക്കാലത്ത് സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി വിജയൻ ഉൾപ്പെടെ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളും കോടതി പരിഗണിച്ചു.