അനുരാഗത്തിന്‍റെ ലോലഭാവങ്ങളെ തഴുകിതലോടി കടന്നുപോയ ആരോമല്‍തൈമുല്ലകള്‍ : ഹൃദയരാഗം, കെ ആർ മോഹൻദാസ്

Sep 26, 2026 - 08:13
 0  6
അനുരാഗത്തിന്‍റെ ലോലഭാവങ്ങളെ തഴുകിതലോടി കടന്നുപോയ ആരോമല്‍തൈമുല്ലകള്‍ : ഹൃദയരാഗം, കെ ആർ മോഹൻദാസ്
ആരാരും കാണാതെ ആരോമൽ തൈമുല്ല 
 പിന്നേയും പൂവിടുമോ …..
ചില സിനിമകൾ കണ്ട ശേഷം, വർഷങ്ങൾ പോയാലും അതിലെ ഒരു പാട്ട് കേൾക്കുമ്പോഴോ, ഒരു രംഗം ഓർമ്മ വരുമ്പോഴോ, അറിയാതെ  ഭൂതകാലത്തേക്ക് മടങ്ങിപ്പോകും.
 ‘ചന്ദ്രോത്സവം’  അങ്ങനെയൊരു സിനിമയാണ്. 
സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാലും മീനയും ആയിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. 
ഗിരീഷ് പുത്തഞ്ചേരിയുടെ ഹൃദയസ്പർശിയായ വരികളും വിദ്യാസാഗറിന്‍റെ ഈണവും ഭാവഗായകന്‍റെ ശബ്ദവും ഒത്തുചേർന്നപ്പോൾ പിറന്നത് കാലാതീതമായ ചില ഗാനങ്ങളായിരുന്നു. സിനിമയുടെ കഥയ്ക്കപ്പുറം, ആ ഗാനങ്ങൾ തന്നെ ‘ചന്ദ്രോത്സവ’ത്തിന്‍റെ ഓർമ്മകൾക്ക് ഒരു പ്രത്യേക നിലാവും സുഗന്ധവും നൽകി.
മോഹൻലാലും മീനയും ഒന്നിച്ചുള്ള, ആരാരും കാണാതെ ആരോമൽ തൈമുല്ല 
എന്ന ഗാനരംഗം ഇന്നും കാണുമ്പോൾ ഒരു പഴയ പ്രണയത്തിന്‍റെ നനവ് മനസ്സിൽ പടരും. 

‘ആരാരും കാണാതെ…’ എന്ന ഗാനരംഗത്ത് മോഹൻലാലും മീനയും ചേർന്നെത്തുന്ന ആ സ്നേഹനിമിഷങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഒരു മൃദുസ്പർശമായി അവശേഷിക്കുന്നു. 
ഈ പാട്ടിന്‍റെ ഒഴുക്കിൽ മനസ്സ്  ഓർമകളുടെ തിരമാലകളിലേക് വഴുതി വീണിരിക്കുന്നു... മനസ്സിൽ ഒത്തിരി സ്നേഹത്തോടെ ഇന്നും വാടാതെയിരിക്കുന്ന ആരോമൽ തൈമുല്ല ഒരിക്കലും വാടാതെ ഇരിക്കട്ടെ……
  ആരാരും കാണാതെ ആരോമൽ തൈമുല്ല 
 പിന്നേയും പൂവിടുമോ 
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ 
 നെഞ്ചോടു ചേർന്നിടുമൊ 
മനസ്സില്‍ ഒരു തൈമുല്ല ആരാരും കാണാതെ പിന്നെയും പൂവിടുന്നു…പ്രണയം അത് യഥാർത്ഥമാണെങ്കിൽ എപ്പോഴും ഒരു നേർത്ത വിങ്ങൽ ആയി മനസിന്‍റെ കോണിൽ എന്നും ഉണ്ടാകും….
 കളപ്പുര മേയും കന്നി നിലാവേ 
 ഇനിയുംവരുമോ തിരുവോണം 
 മുടിത്തുമ്പിലീറൻ തുളസിയുമായി 
 ഇതിലെ വരുമൊ ധനുമാസം 
 ഒന്നു തൊട്ടാൽ താനേ മൂളാമോ 
 മനസ്സിനുള്ളിൽ മൗനവീണേ 
 ഒന്നു തൊട്ടാൽ താനേ മൂളാമോ 
 മനസ്സിനുള്ളിൽ മൗനവീണേ 
 ഒരുbപാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം 
 ആരാരുംകാണാതെ ആരോമൽതൈമുല്ല 
 പിന്നേയും പൂവിടുമോ 
ഹൃദയത്തെ അതിലോലമായി സ്പര്‍ശിക്കുന്ന പ്രണയഭാവങ്ങള്‍…കളപ്പുരമേയും കന്നിനിലാവേ ഇനിയും വരുമോ തിരുവോണം…എത്ര ആര്‍ദ്രമാണ് ഈ വരികള്‍. മുടിത്തുമ്പിലീറന്‍ തുളസിയുമായി ഇതിലേ വരുമോ ധനുമാസം.
 പഴയ കിനാവിൽ മുന്തിരിനീരിൽ 
 പാവംഹൃദയം അലിയുന്നു 
 താളുകൾ മറിയും മിഴികളിലോരോ 
 മോഹം വെറുതേ വിരിയുന്നു 
 ദൂരേ ഏതോ പക്ഷി പാടുന്നു 
 കാതരമാം സ്നേഹഗീതം 
ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയ്‌ 
ഈ പാട്ട് ഇങ്ങനെ കേൾക്കുമ്പോ ഒരുപാട് പറയാൻ ഉള്ളത് പോലെ. ലാലേട്ടന്‍റെ ഏറ്റവും ഇഷ്ടമുള്ള സിനിമയും അതിലെ ഏറ്റവും മനോഹരമായ ഗാനവും. ഇതിലെ ലാലേട്ടനെ കാണാൻ തന്നെ എന്തോ ഒരു പ്രത്യേക സ്റ്റൈലാണ്. 
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
വരികളിൽ നിലാപ്പൂവിതളുകൾ ചേർന്നു കിടക്കുന്ന ഗാനത്തിൽ ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയ്‌ ….