ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും: മാർകോ റൂബിയോ

Oct 20, 2026 - 20:24
 0  4
ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും: മാർകോ റൂബിയോ

മുംബൈ: ഇന്ത്യ- യു എസ് വ്യാപാര കരാർ ഉടനെന്ന സൂചന നൽകി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. മുംബൈയിൽ എത്തിയ റൂബിയോ വിദേശകാര്യമന്ത്രി ഡോക്ടർ എസ് ജയ്‍ശങ്കറുമായി കൂടിക്കാഴ്ച നടത്തി. നാളെ ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് എണ്ണശുദ്ധീകരണശാല മാർകോ റൂബിയോ സന്ദർശിക്കും.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ എത്താതെയാണ് മുംബൈയിലും ജാംനഗറിലും മാർക്കോ റൂബിയയുടെ സന്ദർശനം. വിദേശകാര്യമന്ത്രി ഡോക്ടർ എസ് ജയ്‍ശങ്കറുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഊർജം, വ്യാപാരം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി എന്നാണ് സൂചന.

ഇന്ത്യ യൂഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷയും മാർക്കോ റൂബിയോയും പങ്ക് വച്ചു. ഇന്ത്യ യൂഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷയും മാർകോ റൂബിയോയും പങ്ക് വച്ചു.