ഫ്രണ്ട്സ് താരം മാത്യു പെറിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലോസ് ഏഞ്ചല്‍സ്: ലോക പ്രശസ്ത സിറ്റ്കോമായ ഫ്രണ്ട്സിലെ താരം മാത്യു പെറിയുടെ മരണം ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്.

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് മാത്യു പെറി മരണപ്പെട്ടത്. 54 കാരനായ ഇദ്ദേഹത്തെ ലോസ് ഏഞ്ചല്‍സിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. ഇപ്പോള്‍ മാത്യുവിന്‍റെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

കെറ്റമിൻ (ketamine) എന്ന മരുന്നിന്റെ അമിതോപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ടോക്‌സികോളജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. "മാത്യുവിന്റെ രക്തത്തില്‍ ഉയര്‍ന്ന അളവിലുള്ള കെറ്റമിൻ ഉണ്ടായിരുന്നതായി കണ്ടെത്തി. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും കെറ്റമിന്റെ ദൂഷ്യഫലങ്ങളാണ്. " മുതിര്‍ന്ന മെഡിക്കല്‍ എക്‌സാമിനര്‍ റാഫി പ്രതികരിച്ചു.

രക്തത്തിലെ കെറ്റമിന്റെ അളവ് വര്‍ദ്ധിച്ചതോടെ മാത്യു അബോധാവസ്ഥയിലായി. ടബ്ബില്‍ നിന്ന് സ്വയം എഴുന്നേല്‍ക്കാനോ, അനങ്ങാനോ കഴിയാത്ത അവസ്ഥയായി. ബാത്ത്‌ടെബ്ബിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ പൊങ്ങിവരാനുള്ള ശേഷി മാത്യുവിന്റെ ശരീരത്തിന് ഉണ്ടായിരുന്നില്ല. പൂളിലോ ബാത്ത്ടബ്ബിലോ ഇരിക്കുമ്ബോള്‍ സെഡേഷനുണ്ടാകുന്ന മരുന്ന് കഴിക്കുന്നത് തീര്‍ത്തും അപകടകരമാണെന്നും മെഡിക്കല്‍ എക്‌സാമിനര്‍ അറിയിച്ചു.

കെറ്റാമൈൻ നിയമവിരുദ്ധമായി ലഹരി മരുന്നതായി ഉപയോഗിക്കാറുണ്ട്. കെറ്റാമൈൻ സാധാരണ ഡോക്ടര്‍മാര്‍ക്ക് അനസ്തെറ്റിക് ആയി ഉപയോഗിക്കാറുണ്ട്. കൂടാതെ മാനസികാരോഗ്യ ചികിത്സയായി ഗവേഷകര്‍ ഇത് ഉപയോഗപ്പെടുത്താറുണ്ട്.

അതേ സമയം വളരെക്കാലമായി മദ്യത്തിന് അടിമയായിരുന്നു മാത്യു പെറി എന്നാണ് റിപ്പോര്‍ട്ട്.