പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ആലപ്പുഴ: പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത് . പാലം വരുന്നതോടെ പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശമാണ് പരിഹരിക്കപ്പിടുക.
ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. വടുതല ഭാഗത്തുള്ള നാട മുറിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. കിഫ്ബി ഫണ്ടിൽ നിന്ന് 106 കോടി മുടക്കിയാണ് പാലം നിർമിച്ചത്. മന്ത്രിമാരായ പി. പ്രസാദ്, പിഎ മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പാലം.
ഇതിനൊപ്പം എ സി റോഡ് എന്നറിയപ്പെടുന്ന ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് റോഡും പടഹാരം പാലവും നാടിന് സമർപ്പിച്ചു .