വേൾഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബയേനിയൽ കോണ്‍ഫറന്‍സ് ഓഗസ്റ്റ് 21, 22, 23, 24 തീയതികളില്‍ ഡാളസ്, ടെക്സസില്‍
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിലിന്റെ 15-ാമത് ഗ്ലോബല്‍ ദ്വൈവാർഷിക -Biennial കോണ്‍ഫറൻസ് ഓഗസ്റ്റ് 21,22,23,24 തീയതികളില്‍ ഡാളസ്, ടെക്സസില്‍ നടക്കുന്നു. ഒറിജിനല്‍ ഡബ്ല്യു എം സി യുടെ പതിനഞ്ചാമത് കോണ്‍ഫറന്‍സ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ആയി ജോണ്‍സന്‍ തലച്ചെല്ലൂരും (WMC അമേരിക്ക റീജിയന്‍ പ്രസിഡന്റ്), കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ആയി ഗോപാല പിള്ളയും (WMC ഗ്ലോബല്‍ ചെയര്‍മാന്‍) ഈ 15-ാമത് ഗ്ലോബല്‍ കോണ്‍ഫറൻസ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നു.
വേൾഡ് മലയാളി കൗണ്‍സിൽ 1995 ജൂലൈ മാസം ന്യൂ ജേഴ്സിയിൽ നടന്ന ആദ്യത്തെ ലോക മലയാളി കണ്‍വെന്‍ഷനില്‍ വച്ച് രൂപം കൊണ്ടു. തുടര്‍ന്നുള്ള കോണ്‍ഫറന്‍സുകള്‍ നടന്നത് കൊച്ചി 1998, ഡാളസ് ടെക്സസ് 2000, ഡിങ്ഡന്‍ ജര്‍മ്മനി 2002, ബഹറിന്‍ 2004, കൊച്ചി 2006, സിംഗപ്പൂര്‍ 2008, ദോഹ ഖത്തര്‍ 2010, ഡാളസ് ടെക്സസ് 2012, കുമരകം കൊച്ചി 2014, കൊളംബോ ശ്രീലങ്ക 2016, ബോണ്‍ ജര്‍മ്മനി 2018, ബഹറിന്‍ 2022, ട്രിവാന്‍ഡ്രം കേരളം 2024 എന്നിവിടങ്ങളിലാണ്.
ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ട് അവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ 30 വര്‍ഷത്തെ സേവനം കാഴ്ചവച്ച് മുന്നോട്ടു കാല്‍ വയ്ക്കുകയാണ് ഡബ്ലിയു എം സി.
ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷന്‍ ആയിരുന്ന ടി എന്‍ ശേഷന്‍ ചെയര്‍മാനായി തുടങ്ങി പിന്നീട് കെ പി പി നമ്പൂതിരി (കേരളം), ലേഖ ശ്രീനിവാസന്‍ ( കേരളം), പത്മഭൂഷന്‍ ഡോ. ഇ സി ജി സുദര്‍ശന്‍ ( ഓസ്റ്റിന്‍ ടെക്സ്‌സ്) ഡോ. ബാബു പോള്‍ (കേരളം) ആൻഡ്രൂ പാപ്പച്ചന്‍ ന്യൂജേഴ്സി), സോമന്‍ ബേബി ബഹറി൯, ജോളി തടത്തില്‍ ജര്‍മ്മനി), ഡോ. ഇബ്രാഹിം ഹാജി ദുബായി, ഗോപാലപിള്ള ഡാളസ് , ജോണ്‍ മത്തായി (ഷാര്‍ജ) തുടങ്ങിയ മഹനീയ വ്യക്തിത്വങ്ങള്‍ നേതൃത്വം നല്‍കിയാണ് ഡബ്ലിയു എം സി എന്ന ഈ മഹാ പ്രസ്ഥാനം വളര്‍ത്തിയെടുത്തത്.
ഇന്ന് ഡബ്ലിയു എം സി യുടെ നേതൃത്വം വഹിക്കുന്നത് ഗോപാലപിള്ള ചെയര്‍മാന്‍, ജോണ്‍ മത്തായി. പ്രസിഡന്റ് , ക്രിസ്ഫറ്റഫര്‍ വര്‍ഗീസ് ജനറല്‍ സെക്രട്ടറി, ശശികുമാര്‍ നായര്‍ (ടഷറര്‍), അടങ്ങുന്ന ഭരണസമിതിയാണ്. ഡബ്ല്യൂ എം സി യുടെ പേരും ലോഗോയും അമേരിക്ക-യൂറോപ്പ്- യുകെ- ഒമാന്‍. -യുഎഇ- സിംഗപ്പൂര്‍ - റഷ്യ- കാനഡ-ഫിലിപ്പീന്‍സ് -ആഫ്രിക്ക- ഓസ്ട്രേലിയ- മെക്ടിക്കോ- ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ നേടിയിട്ടുള്ളതാണ്. വേൾഡ് മലയാളി കൗണ്‍സില്‍ എന്ന പേരും ലോഗോയും മേല്‍പ്പറഞ്ഞ ഡബ്ലിയു എം സി യുടെത് മാത്രമാണ്. ഇത് അനധികൃതമായി മറ്റു ചിലര്‍ ഉപയോഗിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവും ആണ് എന ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി പ്രത്യേകം അറിയിച്ചു.
1995 മുതല്‍ അമേരിക്കയിലും, യൂറോപ്പിലും, ഇന്ത്യയിലും പൂര്‍ണമായ സര്‍ക്കാര്‍ അംഗീകാരത്തോടെ രജിസ്പര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ഏക മലയാളി സംഘടനയാണ് വേള്‍ഡ് മലയാളീ കൗണ്‍സില്‍. പ്രവര്‍ത്തന സൌകര്യത്തിനായി അമേരിക്ക, യൂറോപ്പ്, മിഡിലീസ്റ്റ് , ഇന്ത്യ, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ് ആന്‍ഡ് ഓസ്ട്രേലിയ എന്ന് ആഗോള തലത്തില്‍ ആറു റീജിയന്‍ ആയി തിരിച്ചു WMC പ്രവര്‍ത്തിക്കുന്നു. ഡാളസില്‍ നടക്കുന്ന ഈ കോണ്‍ഫറന്‍സ് പുതിയ തലമുറയുടെ ഒരു ആഗോള കൂട്ടായ്മയായിരിക്കുമെന്നു ജോണ്‍സന്‍ തലച്ചെല്ലൂര്‍, ഗോപാല പിള്ളൈ എന്നിവര്‍ സംയുക്തമായി അറിയിച്ചു.
അഡ്ധമിനിസ്ട്രേറ്റീവ് സൗകര്യത്തിനായി ആറ് റീജനുകളായി തിരിച്ച് 60 ഓളം പ്രോവിന്‍സുകളായി ഡബ്ലിയു എം സി പ്രവര്‍ത്തിക്കുന്നു. പോഷക സംഘടനകളായ വുമണ്‍സ് ഫോറം, യൂത്ത് ഫോറം, ഹെല്‍ത്ത് മെഡിക്കല്‍ ഫോറം, എന്‍ ആര്‍ കെ ഫോറം, എജുക്കേഷന്‍ ഫോറം, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറൽ ഫോറം എന്നിവ ഡബ്ലിയു.എം.സി യുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികള്‍ക്ക് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചു കൂടാനും, കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും, വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള പരിപാടികള്‍ക്ക് രൂപം കൊടുക്കാനും, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനും ഈ മലയാളി കൂട്ടായ്മ ഉപയോഗപ്പെടുന്നു.
ആതുര സേവനത്തിന് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ഡബ്ലിയു എം സി ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ നെറ്റ് വര്‍ക്ക് സംഘടനയായി പ്രവര്‍ത്തിക്കുന്നു. 25 നിര്‍ധനരായ യുവതി യുവാക്കളുടെ വിവാഹം പത്തനാപുരം ഗാന്ധിജി ഭവനില്‍ വച്ചു, ഒക്ടോബര്‍ മാസം രണ്ടാം തീയതി ഫിലാഡല്‍ഫിയ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി. പുനലൂര്‍ ജില്ലാ ആശുപത്രിയുടെ ആവശ്യത്തിനായി 25 ടിവി മോണിറ്റേഴ്സ് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് വരുന്ന രോഗികളുടെ കൂടെ വരുന്നവരുടെ താമസ സൗകര്യത്തിനായി അഞ്ചു മുറിയും ആഹാരവും ഫ്രീയായി കൊടുക്കുവാനുള്ള സൌകര്യം ഒരുക്കി. വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് 25 വീട് സ്പോണ്‍സര്‍ ചെയ്യു. നൂറു കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ് കൊടുത്തു. അമേരിക്കന്‍ റീജിയന്‍ 14 വീടുകള്‍ നാട്ടില്‍ വച്ച് നല്‍കി. എന്നിങ്ങനെ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘടനയാണ് ഡബ്ലിയു എംസി.