ഉത്ഥാനം : കവിത
സന്ധ്യ
ഉയിർപ്പിൻ,
മനുഷ്യരെ
ഉയിർപ്പിൻ…
ശിഷ്യർക്കായി, ലോകരക്ഷക്കായി,
സ്വയം ബലിയായവൻ
ഉയിർക്കപ്പെട്ടിരിക്കുന്നു.
രക്ഷകനെ
വാഴ്ത്തുവിൻ,
സ്വയം ഉയിർപ്പിൻ ,
സ്വയം പുതുക്കുവിൻ!
സ്വന്തം രക്തവും
മാംസവും കൊടുത്ത്
അവൻ നിങ്ങളെ നിത്യജീവനിലേക്ക്
ഉയർത്തും. നിങ്ങളുടെ
യാതനകളുടെ വേതനം മധുരതരമായിരിക്കും.
ബന്ധനങ്ങളുടെ കെട്ടഴിക്കുവിൻ!
അന്ധതയുടെ ഇരുൾഗുഹയിലെ
തടവറയിൽ നിന്ന്
പുറത്തു കടക്കുവിൻ,
ഉറക്കത്തിൽ നിന്നും ഉയിർത്തെഴുന്നേല്പിൻ!
സന്മനസ്സുള്ളവരേ..
നിങ്ങൾ സമാധാനം തെരഞ്ഞെടുപ്പിൻ!
ഉത്ഥിതന്റെ പാത തെരഞ്ഞെടുപ്പിൻ.
സ്പർദ്ധയുടെ, വിദ്വേഷത്തിന്റെ,
മുറിവുകളിൽ
സ്നേഹത്തിന്റെ സുഗന്ധതൈലം
പൂശി സൗഖ്യമേകുവിൻ!
സത്യത്തിലേക്ക് നിങ്ങൾ നടന്നടുക്കുവിൻ!
Arise!!Awake!!
Happy Easter!