കലാവേദിയുടെ ആഭിമുഖ്യത്തില്‍ 'ബോധിവൃക്ഷത്തണലില്‍' നാളെ ന്യൂയോര്‍ക്കില്‍

Apr 10, 2026 - 18:58
Apr 10, 2026 - 19:58
 0  5
കലാവേദിയുടെ ആഭിമുഖ്യത്തില്‍ 'ബോധിവൃക്ഷത്തണലില്‍' നാളെ ന്യൂയോര്‍ക്കില്‍

 

 ജോര്‍ജ് തുമ്പയില്‍


ന്യൂയോര്‍ക്ക്: സിബി ഡേവിഡ് നേതൃത്വം നല്‍കന്ന കലാവേദി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ 'ബോധിവൃക്ഷത്തണലില്‍' ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു. കലാവേദിയുടെ 22-ാമത് വേദിയാണിത്.

  ഗ്ലെന്‍ ഓക്‌സിലുള്ള P.S. Q 115 സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് (80 -51 261st Street, Glen Oaks, NY 11004. Entrance on 262nd Street) നാളെ (ശനി- ഏപ്രില്‍ 11) വൈകുന്നേരം 6 മണിക്ക് ആണ് ഷോ ഒരുങ്ങുന്നത്.

ന്യൂജേഴ്‌സിയില്‍ നിറഞ്ഞ സദസില്‍ അവതരിപ്പിച്ച നാടകമാണ് 'ബോധിവൃക്ഷത്തണലില്‍'. ന്യൂ ജനറേഷന്‍ കഥകളും, പുതിയ സംസ്‌കാരവും അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥയാണ് 'ബോധിവൃക്ഷത്തണലില്‍' ഉള്ളത്. മാതൃനാടിന്റെ ഗൃഹാതുരത്വം ഹൃദയത്തില്‍ ഏറ്റുകഴിയുന്ന കലാസ്‌നേഹികളായ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ഉത്തമ സൃഷ്ടിയായി ന്യൂയോര്‍ക്കില്‍ ഉള്ളവര്‍ക്ക് അനുഭവപ്പെടും  എന്ന് കലാവേദി യു.എസ്.എയുടെ മുഖ്യ സാരഥി സിബി ഡേവിഡ് അഭിപ്രായപ്പെട്ടു.


അല്‍ഷൈമേഴ്‌സ് രോഗാവസ്ഥയില്‍ ആയിരിക്കുന്ന പിതാവ്, പിതാവിന്റെ സ്വത്തിനായി ദാഹിക്കുന്ന മക്കള്‍. പിതാവിന്റെ സന്തത സഹചാരിയായ സഹായി എല്ലാവരും കൂടി കാട്ടിക്കൂട്ടുന്ന ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന ഒരു മനുഷ്യനും, കുറെ മനുഷ്യരും. മനുഷ്യ ബന്ധങ്ങളിലെ കുറ്റവും കുറവുകളും എടുത്തു കാട്ടുന്ന ഒരു കുടുംബ സാമൂഹ്യ, സംഗീത നാടകം- അതാണ് 'ബോധിവൃക്ഷത്തണലില്‍'. പ്രവേശനം പാസ് മൂലം,
എല്ലാ വരുമാനവും ചാരിറ്റിക്ക് നല്‍കും. 


വിവരങ്ങള്‍ക്ക്: സിബി ഡേവിഡ് (917 353 1242)