ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും

Apr 10, 2026 - 17:49
 0  7
ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനം. യുദ്ധം നീണ്ടുപോകുന്നതിനാൽ പരീക്ഷകൾ കൃത്യസമയത്ത് നടത്താൻ കഴിയില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. നേരത്തെ മാർച്ച് 5, 6, 7 തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിയിരുന്നു.

പരീക്ഷയ്ക്ക് പകരം വിദ്യാർത്ഥികളുടെ മുൻപത്തെ പ്രകടനം വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകാനാണ് സർക്കാർ തീരുമാനം. എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിച്ചായിരിക്കും ഫലം നിശ്ചയിക്കുക. പ്ലസ് ടു വിദ്യാർത്ഥികളുടെ പ്ലസ് വൺ പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണ്ണയം. കൂടാതെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രത്യേക ബോണസ് മാർക്കും നൽകും