മധ്യപ്രദേശ് പൊലീസ് കേരളത്തിൽ: സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി ;മുഖ്യമന്ത്രിക്കും പൊലീസിനും പരാതി

Apr 16, 2026 - 14:12
 0  7
മധ്യപ്രദേശ് പൊലീസ് കേരളത്തിൽ: സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി ;മുഖ്യമന്ത്രിക്കും പൊലീസിനും പരാതി

കൊച്ചി: പ്രായപൂർത്തിയാകാതെ വിവാഹം നടത്തിയെന്ന കേസിൽ കുംഭമേള വൈറൽ താരത്തിന്റെയും ഭർത്താവിന്റെയും മൊഴിയെടുക്കാനായി മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിനു പിന്നാലെ സംരക്ഷണം ആവശ്യപ്പെട്ട് പരാതി. കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയാണ് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്.

മധ്യപ്രദേശിലേക്ക് തന്നെ കൊണ്ടുപോകുന്നത് തടയണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. തനിക്ക് 18 വയസ്സ് തികഞ്ഞതാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തിൽ കഴിയുന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. നിലവിൽ കേസിലെ പ്രതിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും മധ്യപ്രദേശ് പൊലീസ് കേരളത്തിൽ തുടരുന്നതിൽ ആശങ്കയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്.