ഇനി ഗള്‍ഫ് രാജ്യങ്ങളെ അക്രമിക്കില്ലെന്ന് ഇറാന്‍

Mar 7, 2026 - 10:42
 0  4
ഇനി ഗള്‍ഫ് രാജ്യങ്ങളെ അക്രമിക്കില്ലെന്ന് ഇറാന്‍

ടെഹ്റാൻ: അയൽരാജ‍്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ക്ഷമാപണം നടത്തി ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാൻ.  താന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറയുന്നുവെന്നും മറ്റ് രാജ്യങ്ങളെ ആക്രമിക്കണമെന്നോ അധിനിവേശം നടത്തണമെന്നോ ഉള്ള ആഗ്രഹം തങ്ങള്‍ക്കില്ലെന്നും പ്രസിഡന്‍റ് പെഷസ്കിയാൻ വ്യക്തമാക്കി. താത്ക്കാലിക നേതൃത്വ സമിതിയാണ് ഇനി അയല്‍രാജ്യങ്ങളെ ആക്രമിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. 

സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഗൾഫ് രാജ‍്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും  പെഷസ്കിയാൻ വ‍്യക്തമാക്കി.

ഇറാന് മേൽ ആക്രമണം ഉണ്ടാവാത്ത പക്ഷം അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്നും. ഇറാന്‍റെ ഇടക്കാല നേതൃത്വ കൗൺസിൽ ഇക്കാര്യം അംഗീകരിച്ചതായി മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.