''ഇത് ഞാൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധം”; ഇസ്രയേലിലും ലെബനനിലും വെടിനിർത്തൽ ഉറപ്പാക്കി ട്രംപ്

Apr 16, 2026 - 19:20
 0  4
''ഇത് ഞാൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധം”; ഇസ്രയേലിലും ലെബനനിലും വെടിനിർത്തൽ ഉറപ്പാക്കി ട്രംപ്

ഇസ്രയേലും ലെബനനും തമ്മിൽ ചരിത്രപരമായ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും താൻ നേരിട്ട് സംസാരിച്ചതായും ഇരുനേതാക്കളും സമാധാനത്തിനായി വെടിനിർത്തലിന് സമ്മതിച്ചതായും ട്രംപ് വ്യക്തമാക്കി. പ്രഖ്യാപനം വന്ന് ആറ് മണിക്കൂറിനുള്ളിൽ, അതായത് വൈകുന്നേരം 5 മണിക്ക് വെടിനിർത്തൽ ഔദ്യോഗികമായി നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.

താൻ അധികാരമേറ്റ ശേഷം ലോകമെമ്പാടുമുള്ള ഒമ്പത് യുദ്ധങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചുവെന്നും, ഇത് താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ലോകസമാധാനത്തിനായുള്ള ഈ നീക്കം വലിയൊരു ബഹുമതിയായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയ്ക്ക് താൽക്കാലികമായെങ്കിലും ശമനമുണ്ടാക്കാൻ ഈ 10 ദിവസത്തെ വെടിനിർത്തൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.