വിഷുവും പെൻഷനും; കവിത

Apr 16, 2026 - 17:57
 0  6
വിഷുവും പെൻഷനും;  കവിത
ഡോ. ജേക്കബ് സാംസൺ 
വിഷു ദിനത്തിൽ 
മക്കളും വന്നു
കൊച്ചുമക്കളും വന്നൂ
പ്രതാപശാലി തന്നെ
അച്ഛനിപ്പഴും വീട്ടിൽ 
കൊച്ചുമക്കൾക്കെല്ലാം
കൈനീട്ടങ്ങളും നല്കി
വട്ടമായിരുന്നൊരു
സദ്യവട്ടവുമുണ്ടു
ആണ്ടിലൊരിക്കലാ
ണെങ്കിലുംമുടങ്ങാതെ
ആഹ്ളാദത്തിൻ്റെ കണി
ക്കൊന്നകൾവിടരുന്നു.
മെച്ചമായാലും തീരെ
തുച്ഛമായാലും ഒരു
പെൻഷൻ ഉള്ളതുകൊണ്ടി
ക്കാര്യങ്ങൾ നടക്കുന്നു.