വിഷുപക്ഷി പാടുന്നു.......ലളിതഗാനം

Apr 15, 2026 - 08:17
Apr 15, 2026 - 08:22
 0  80
വിഷുപക്ഷി പാടുന്നു.......ലളിതഗാനം


മിനി സുരേഷ്

മേട വിഷുപ്പുലരി പിറന്നു
പൊന്നുണ്ണി കൺതുറക്കും നേരം
കൺപൊത്തി ചാരത്തമ്മ നിൽപ്പൂ
കണ്ണനെ  കണി കാണിക്കാൻ കാത്തു നിൽപ്പൂ
(മേടവിഷുപ്പുലരി..)

കർണ്ണികാരപ്പൂവിൻ പുഞ്ചിരിയിൽ
ചന്തമണിയുമവനിയിൽ നന്മ നിറയും 
നാളെയെ വരവേറ്റ് ...കാറ്റിൻ്റെ
താളത്തിൽ വിഷുപക്ഷി പാടുന്നു
(മേട വിഷുപ്പുലരി.....)

പൊൻ കൊയ്ത്തിൻ കഥയെഴുതാൻ
വെയിലും മഴയും നെൽവയലിൽ കൈ കോർത്ത്
മണ്ണിൽ വിതച്ച വിത്തുപോലെ പുതുനാമ്പായി
പിറക്കുന്നു മാമലനാടിൻ സ്വപ്നങ്ങൾ
(മേട വിഷുപ്പുലരി ...)