കണ്ണൂർ രാഷ്ട്രീയ പ്രവർത്തന കേന്ദ്രമാക്കാന്‍ നികേഷ് കുമാര്‍

കണ്ണൂർ  രാഷ്ട്രീയ പ്രവർത്തന കേന്ദ്രമാക്കാന്‍ നികേഷ് കുമാര്‍

ണ്ണൂര്‍: മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ എം വി നികേഷ് കുമാര്‍ കണ്ണൂരിലേക്ക് താമസം മാറ്റുന്നു.

എംവി രാഘവന്റെ ബര്‍ണശ്ശേരിയിലെ വീട്ടിലായിരിക്കും നികേഷ് കുമാര്‍ ഇനി താമസിക്കുക. സിപിഎം അംഗമാകുമെന്ന് നികേഷ് അറിയിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ കമ്മറ്റിയിലേക്ക് നികേഷിനെ നേരിട്ട് ഉള്‍പ്പെടുത്താനാണ് സാധ്യതയെന്ന് സിപിഎമ്മുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകനായി തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെയായിരുന്നു ദീര്‍ഘനാള്‍ നികേഷ് കുമാറിന്റെ പ്രവര്‍ത്തനമെങ്കിലും കണ്ണൂരിലായിരിക്കും രാഷ്ട്രീയതട്ടകം. ജനകീയനായ വ്യക്തിയെന്ന നിലയിലും കേരളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് പുതുവഴികാട്ടിയ മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും സ്വീകാര്യനാണ് നികേഷ് കുമാര്‍