പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫ്

പാകിസ്ഥാന്‍  തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫ്

സ്ലാമാബാദ്: പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) നേതാവുമായ നവാസ് ഷെരീഫ്.

തെരഞ്ഞെടുപ്പില്‍ പിഎംഎല്‍എന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതായി മാറിയെന്നും മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.

അയേസമയം തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ നേടിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല, വോട്ടെടുപ്പ് നടന്ന 265 സീറ്റുകളില്‍ അവസാനത്തെ കുറച്ച്‌ സീറ്റുകളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുപ്രകാരം പിഎംഎല്‍എന്‍ 42 സീറ്റുകളില്‍ വിജയിച്ചെന്നാണ്.