ബോയിങ്ങിന്റെ ബെംഗളൂരു കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബോയിങ്ങിന്റെ ബെംഗളൂരു കേന്ദ്രം  പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ലോകത്തെ പ്രമുഖ വിമാന നിർമ്മാണ കമ്ബനിയായ ബോയിങ്ങിന്റെ ബെംഗളൂരു ക്യാമ്ബസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

1600 കോടി രൂപ ചെലവില്‍ നിർമ്മിച്ച ബോയിങ് ഇന്ത്യ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി കേന്ദ്രം (ബി.ഐ.ഇ.ടി.സി) 43 ഏക്കർ സ്ഥലത്താണ് നിലകൊള്ളുന്നത്. യു.എസ്സിന് പുറത്തുള്ള ബോയിങ്ങിന്റെ ഏറ്റവും വലിയ ക്യാമ്ബസാണ് ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചത്.

ബോയിങ്ങിന്റെ ടെക്നോളജി ക്യാമ്ബസ് ബെംഗളൂരുവിന്റെ സ്വത്വത്തെ ശക്തിപ്പെടുത്തുമെന്ന് ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സാങ്കേതികമേഖലയിലെ ഇന്ത്യയുടെ വൈദഗ്ധ്യത്തെ ആഗോളതലത്തിലെ ആവശ്യകതയുമായി ബന്ധിപ്പിക്കാൻ ബെംഗളൂരുവിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു നഗരത്തിന് പുറത്ത് ദേവനഹള്ളിയിലെ ഹെടെക് ഡിഫൻസ് ആൻഡ് എയറോസ്പേസ് പാർക്കിലാണ് ബോയിങ്ങിന്റെ ഇന്ത്യയിലെ ക്യാമ്ബസ് സ്ഥിതി ചെയ്യുന്നത്.