കോണ്‍ഗ്രസ് വിട്ട കിരണ്‍ ചൗധരി ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് വിട്ട കിരണ്‍ ചൗധരി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട ഹരിയാനയിലെ മുതിര്‍ന്ന നേതാവ് കിരണ്‍ ചൗധരി ബിജെപിയില്‍ ചേര്‍ന്നു.
കിരണിനൊപ്പം മകള്‍ ശ്രുതി ചൗധരിയും ബിജെപിയില്‍ അംഗത്വമെടുത്തു.

കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍,ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ഹരിയാനയിലെ ടോഷാം നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആണ് കിരണ്‍.

ഹരിയാന കോണ്‍ഗ്രസില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ഏകാധിപത്യമാണെന്നും മകനെ ഉയര്‍ത്തികൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാജിക്ക് ശേഷം കിരണ്‍ ചൗധരി പ്രതികരിച്ചിരുന്നു.