കുവൈറ്റ് ദുരന്തം വേദനയുണ്ടാക്കുന്നത് : ജീവനക്കാര്‍ കുടുംബാംഗങ്ങളെപ്പോലെ, എല്ലാ സഹായവും നല്‍കും; കെ.ജി.എബ്രഹാം

കുവൈറ്റ് ദുരന്തം വേദനയുണ്ടാക്കുന്നത് : ജീവനക്കാര്‍ കുടുംബാംഗങ്ങളെപ്പോലെ, എല്ലാ സഹായവും നല്‍കും; കെ.ജി.എബ്രഹാം

കൊച്ചി∙ കുവൈറ്റ് മാംഗെഫിലെ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ 49 ജീവനക്കാർ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് എൻബിടിസി ഡയറക്ടർ കെ.ജി.എബ്രഹാം.

ജീവനക്കാരെ കാണുന്നത് കുടുംബാംഗങ്ങളെ പോലെയാണെന്നും മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും എന്‍ബിടിസി ഡയറക്ടര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം വിതുമ്പിക്കരയുകയും ചെയ്തു.

മരിച്ചവരുടെ കുടുംബാംഗങ്ങളെ കമ്പനി അധികൃതര്‍ നേരിട്ടുപോയി കാണുമെന്നും  എല്ലാ പിന്തുണയും കമ്ബനി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പിഴവ് കൊണ്ടല്ല അപകടമുണ്ടായത്. എങ്കിലും ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുന്നു. കമ്പനി വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നും  നിയമങ്ങള്‍ക്ക് വിധേയമായാണ് ആളുകളെ താമസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തില്‍ മരിച്ചവരുടെ നാലുവർഷത്തെ ശമ്ബളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നല്‍കുമെന്നും കെ.ജി.എബ്രഹാം അറിയിച്ചു. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇൻഷുറൻസ് തുകയ്ക്കും പുറമെയാണിതെന്നും വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.