കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു: രാഹുല്‍ ഗാന്ധി വയനാട്ടില്‍, മുരളീധരന്‍ തൃശൂരിൽ, ആലപ്പുഴയില്‍ വേണുഗോപാല്‍

കോണ്‍ഗ്രസ്  സ്ഥാനാര്‍ഥി പട്ടിക  പ്രഖ്യാപിച്ചു: രാഹുല്‍ ഗാന്ധി വയനാട്ടില്‍,  മുരളീധരന്‍ തൃശൂരിൽ, ആലപ്പുഴയില്‍  വേണുഗോപാല്‍

തിരുവനന്തപുരം:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.  ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക:

കണ്ണൂര്‍-കെ സുധാകരന്‍, വയനാട്-രാഹുല്‍ ഗാന്ധി, വടകര-ഷാഫി പറമ്പില്‍, ആലപ്പുഴ-കെ സി വേണുഗോപാല്‍, തൃശൂര്‍-കെ മുരളീധരന്‍, കോഴിക്കോട്-എം കെ രാഘവന്‍, തിരുവനന്തപുരം-ശശി തരൂര്‍, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്. എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി-ഡീന്‍ കുര്യാക്കോസ്, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട-ആന്റോ ആന്റണി, ചാലക്കുടി-ബെന്നി ബെഹ്‌നാന്‍, ആലത്തൂര്‍-രമ്യ ഹരിദാസ്, പാലക്കാട്-വി കെ ശ്രീകണ്ഠന്‍, കാസര്‍കോട്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‍ലിം ലീഗ് രണ്ട് സീറ്റുകളിലും ആർ.എസ്.പിയും കേരള കോണ്‍ഗ്രസും ഒരു സീറ്റിലും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിന്‍റെ മലപ്പുറം സീറ്റില്‍ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം.പി. അബ്ദുല്‍ സമദ് സമാദാനിയും ആർ.എസ്.പിയുടെ കൊല്ലം സീറ്റില്‍ സിറ്റിങ് എം.പി എം.കെ. പ്രേമചന്ദ്രനും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാൻസിസ് ജോർജുമാണ് മത്സരിക്കുന്നത്.