നടൻ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നടൻ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്ബാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂര്‍ വിനോദ് തോമസ് (47) ആണ് മരിച്ചത്.

പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ നിന്നും ആരും പുറത്തിറങ്ങാതിരുന്നതോടെ വാഹനം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പാമ്ബാടി പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

നത്തോലി ഒരു ചെറിയ മീനല്ല,അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.