ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ: 16  രത്‌ന പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു  

Dec 12, 2025 - 14:12
Dec 12, 2025 - 14:48
 0  21
ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ: 16  രത്‌ന പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു  

സിൽജി ജെ ടോം 

കൊച്ചി: ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ ഭാഗമായി  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  വിവിധ മേഖലകളിലെ മികവാർന്ന പ്രകടനങ്ങളുടെ പേരിൽ തിരഞ്ഞെടുത്ത 16  രത്‌ന പുരസ്‌കാര ജേതാക്കളുടെ പേര് വിവരങ്ങൾ പ്രഖ്യാപിച്ചു. മലയാളികളുടെ അസാധാരണ നേട്ടങ്ങളെ  ആദരിക്കുന്ന 'ഗ്ലോബൽ മലയാളി രത്‌ന പുരസ്‌കാരങ്ങൾ'  കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ സമാപനദിനത്തിലാണ് (2026 ജനുവരി  2) സമ്മാനിക്കുക. ആഗോളതലത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയാണ്  രത്ന പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 


 ഗ്ലോബൽ മലയാളി രത്‌ന പുരസ്‌കാര ജേതാക്കളുടെ പേര്  വിവരം ചുവടെ :


പുരസ്‌കാര വിഭാഗം,  അവാർഡ് ജേതാവിന്റെ പേര് , രാജ്യം/പ്രവർത്തനമേഖല

ഇക്കണോമി - ഡോ. കെ. രവി രാമൻ, യു കെ 

ഫിനാൻസ് -    യാക്കൂബ് മാത്യു, യു.എസ്.എ.

എൻജിനീയറിങ്- ടി. എൻ. കൃഷ്ണകുമാർ, യു.എ.ഇ.

കൃഷി  ശാസ്ത്രം- ഡോ. ഗിരീഷ് പണിക്കർ, യു.എസ്.എ.

പരിസ്ഥിതി ശാസ്ത്രം- ഡോ. അജി പീറ്റർ,    യു കെ 

ഐ ടി - സുഭാഷ് വാസുദേവൻ, ഇന്ത്യ

ബിസിനസ് വുമൺ-    ശ്രീമതി. ബേബി ഗിരിജ ജോർജ്, നെതർലൻഡ്‌സ്

ഗ്ലോബൽ ട്രേഡ് ആൻഡ് ചാരിറ്റി - പ്രിൻസ് പള്ളിക്കുന്നേൽ, ഓസ്ട്രിയ

ആൾട്ടർനേറ്റ് എനർജി / സോളാർ  (ഇതര ഊർജ്ജം)    - ഡോ. ജയപാൽ ചന്ദ്രസേനൻ,    അബുദാബി

ക്രിയേറ്റീവ് ആർട്‌സ്    - ശ്രീമതി  ശരണ്യ സണ്ണി,    സൗദി അറേബ്യ

പൊളിറ്റിക്സ്  & കമ്മ്യൂണിറ്റി - അനിൽ പിള്ള എം.പി., സൗത്ത് ആഫ്രിക്ക

ലിറ്ററേച്ചർ -ഹംസ പൊൻമല,     യു.എ.ഇ.

സിനിമ-    വി.സി. അഭിലാഷ്,    സൗദി അറേബ്യ

കല & സംസ്കാരം-    സി. എ. ജോസഫ്,    യു കെ 

സാമൂഹ്യ സേവനം-    ഡോ. സജി ഉതുപ്പാൻ,    ഒമാൻ

മാർക്കറ്റിംഗ്-    ഗ്ലോബൽ ബിസിനസ് ഡയറക്ടറി (ചീഫ് എഡിറ്റർ: ഡോ. അമാനുല്ല വടക്കങ്ങര) ഖത്തർ.

  ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ മലയാളി ഫെസ്റ്റിവൽ ഫെഡറേഷനാണ്  ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ  സംഘടിപ്പിക്കുന്നത്.  


ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ  ജനുവരി 1ന് വ്യാഴാഴ്ച വൈകുന്നേരം  നവവത്സരാഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.

ജനുവരി 2 വെള്ളിയാഴ്ച്ച രാവിലെയുള്ള സെഷൻ പൂർണമായും  പ്രഥമ ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റിനായി മാറ്റിവെച്ചിരിക്കുന്നു.  

വെള്ളിയാഴ്ച്ച സായാഹ്നത്തിൽ നടക്കുന്ന  പൊതുസമ്മേളനത്തിലാണ്  ആഗോള തലത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 16  മലയാളികളെ ആദരിക്കുക .  ലൈഫ്‌ടൈം ബിസിനസ്,  മലയാളി സമൂഹത്തിന് നൽകിയ  വിവിധ സേവനങ്ങൾ, ഇക്കണോമി , ഫിനാൻസ് , എഞ്ചിനീയറിംഗ്, സയൻസ് , സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ  മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ്  ഗ്ലോബൽ മലയാളി രത്ന പുരസ്‌കാരങ്ങൾ നൽകുന്നത്.

കൂടാതെ, മലയാളി സമൂഹത്തിന് നൽകിയ വ്യക്തിപരമായ നേട്ടങ്ങളും  സംഭാവനകളും  പരിഗണിച്ച്  ഏതാനും  പ്രമുഖ വ്യക്തിത്വങ്ങളെയും  പ്രത്യേക അംഗീകാരങ്ങൾ നൽകി ആദരിക്കും.

ആഗോള മലയാളികൾക്കിടയിൽ ശക്തമായ ഒരു നെറ്റ്‌വർക്ക്  സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷൻ ലക്ഷ്യമിടുന്നത്.

ജനുവരി 1, 2 (വ്യാഴം , വെള്ളി) തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ  സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി  മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ സി ഇ ഒ  ആൻഡ്രൂ പാപ്പച്ചനും  മാനേജിങ് ഡയറക്ടർ അബ്ദുല്ല  മഞ്ചേരിയും  അറിയിച്ചു.