ഡല്ഹിയില് എന് എസ് യു ഐ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി
ന്യൂഡല്ഹി; മലയാളി വിദ്യാര്ത്ഥിനി ആതിര ഉള്പ്പെടെയുള്ളവരെ മര്ദ്ദിച്ചെന്ന പരാതിയില് കേസെടുക്കാത്തതില് പ്രതിഷേധിച്ച് രാത്രിയില് ഡല്ഹിയില് എന് എസ് യു ഐ സമരം നടത്തി. പാര്ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില് നടന്ന സമരം സംഘര്ഷത്തിന് കാരണമായി. പോലീസ് അതിക്രമങ്ങള്ക്ക് ഇരയായ ആതിര അടക്കമുള്ള പ്രവര്ത്തകര് പ്രതിഷേധിച്ചു. എഫ് ഐ ആര് ഇടും വരെ സമരം തുടരുമെന്ന് എന് എസ് യു ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാക്കര് വ്യക്തമാക്കി.
പ്രവര്ത്തകര് ബാരിക്കേഡ് ചാടികടക്കാന് ശ്രമിച്ചതോടെയാണ് സംഘര്ഷാവസ്ഥ ഉണ്ടായത്. പ്രതിഷേധത്തെ തുടര്ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. തുടര്ന്ന് വിനോദ് ജാക്കര് ഉള്പ്പെടെയുള്ള പ്രവര്ത്തകരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. ഡല്ഹി പോലീസിന് പുറമേ ആര് എ എഫ്, സി ആര് പി എഫ് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു.