കുടിയേറ്റം നിയന്ത്രിക്കാൻ ന്യൂസിലൻഡും

കുടിയേറ്റം നിയന്ത്രിക്കാൻ ന്യൂസിലൻഡും
വെല്ലിംഗ്ടണ്‍: ഓസ്ട്രേലിയയ്ക്കു പിന്നാലെ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലൻഡും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വീസ നിയമങ്ങള്‍ അടിയന്തരമായി പരിഷ്കരിക്കാനാണു തീരുമാനം. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, തൊഴില്‍ വീസകള്‍ക്ക് മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വർഷത്തില്‍നിന്ന് മൂന്നു വർഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണു നടപ്പിലാക്കുന്നത്.

ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയില്‍ പറഞ്ഞു.