തെരഞ്ഞെടുപ്പിൽ മോദിയെ വിജയിപ്പിച്ചതിനുള്ള പ്രത്യുപകാരമോ? പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ; അഭിജിത് ദീപ്കെ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് സിജെപി നേതാവ് അഭിജിത് ദീപ്കെ. തെരഞ്ഞെടുപ്പിൽ മോദിയെ വിജയിപ്പിച്ചതിനുള്ള പ്രത്യുപകാരമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും പ്രതിഷേധങ്ങളെ മോദി ഭയപ്പെടുകയാണെന്നും ദീപ്കെ ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് പൊലീസ് അതിക്രമം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പിണറായി വിജയൻ, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതെന്നും ദീപ്കെ ആരോപിച്ചു. ഗ്യാനേഷ് കുമാർ മോദിക്കും അമിത് ഷായ്ക്കും എന്താണ് നൽകുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധം തടയാൻ ട്രെയിനുകൾ നിർത്തുകയും ഡൽഹി അടച്ചുപൂട്ടുകയും ചെയ്തുവെന്നും തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിലാണ് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതെന്നും ദീപ്കെ ആരോപിച്ചു.
ബിജെപി ദേശീയ പതാകയെ അപമാനിക്കുകയാണെന്ന് ഐഷി ഘോഷും കുറ്റപ്പെടുത്തി. ജനാധിപത്യത്തെ അപമാനിക്കുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും ഏകാധിപത്യ പ്രവണതകൾ തുടരുകയാണെന്നും അവർ ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിന്റെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു. ദേശീയ പതാകയേന്തിയുള്ള പോരാട്ടം തുടരുമെന്നും പ്രതിഷേധക്കാരുടെ കൈകളിലുള്ള ത്രിവർണ പതാകയെ ആക്രമിക്കാൻ ആർക്കും കഴിയില്ലെന്നും അവർ പറഞ്ഞു.