ജോർജ് പീറ്റർ സംഗീതസന്ധ്യ ഡാളസിൽ ഒക്ടോബർ 17-ന്
ഡാളസ്: വൈ.എം.ഇ.എഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ‘ജോർജ് പീറ്റർ സംഗീതസന്ധ്യ’ ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 5:30-ന് നടക്കും. കരോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലാണ് വേദി.
ക്രൈസ്തവ കൈരളിക്ക് നൂറിലേറെ ഗാനങ്ങൾ സമ്മാനിച്ച ഭക്തകവി ഇവാഞ്ചലിസ്റ്റ് ജോർജ് പീറ്റർ ചിറ്റൂർ രചിച്ച തിരഞ്ഞെടുത്ത ഗാനങ്ങളും അവയുടെ പശ്ചാത്തല അനുഭവങ്ങളും സംഗീതസന്ധ്യയിൽ അവതരിപ്പിക്കും. ‘യേശു എനിക്കെത്ര നല്ലവനാം’, ‘എനിക്കൊത്താശ വരും പർവതം’, ‘കർത്താവിലെന്നും എന്റെ ആശ്രയം’, ‘വിശ്വാസ ജീവിതപ്പടകിൽ’, ‘എന്നെ കരുതുവാൻ കാക്കുവാൻ’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവാണ് ജോർജ് പീറ്റർ ചിറ്റൂർ.
ഗായകൻ ബിനോയ് ചാക്കോയും സംഘവും ഡാളസ് മലയാളികൾക്കായി സംഗീതസന്ധ്യ ഒരുക്കും.
വേദിയുടെ വിലാസം: Believers’ Bible Chapel, 2116 Old Denton Rd, Carrollton, TX 75006.