പുസ്തകപ്രകാശനം

പുസ്തകപ്രകാശനം
കോട്ടയം കവിയരങ്ങ് മെമ്പർ ഹരിയേറ്റുമാനൂര് രചിച്ച "സങ്കടച്ചൂടിൽ തണുത്തുറഞ്ഞ സൂര്യൻ"എന്ന കഥാ സമാഹാരം കഥാകൃത്തും, തിരക്കഥാകൃത്തുമായ വിനു എബ്രഹാം, പ്രകാശനം ചെയ്തു .അനശ്വരകവി വയലാർ രാമവർമയുടെ പൗത്രി  മീനാക്ഷി എസ് പുസ്തകം ഏറ്റുവാങ്ങി.
ഡോക്ടർ എം ജി ബാബുജി  മുഖ്യ പ്രഭാഷണവും, സാഹിത്യകാരനും, തിരക്കഥകൃത്തുമായ ടിനോ തോമസ് പുസ്തക പരിചയവും നടത്തി.

ഡോക്ടർ എം ജി ബാബുജി 

ടിനോ തോമസ്

കെ. എസ്.ശ്യാംകുമാർ,സുകുപി  ഗോവിന്ദ്, വി.ശശിധരശർമ്മ എന്നിവർ ആശംസപ്രസംഗം നടത്തി.
 കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറി പ്രസിഡന്റും കോട്ടയം കവിയരങ്ങ് രക്ഷാധികാരിയുമായ   എം. കെ. നാരായണൻകുട്ടി ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.
കോട്ടയം കവിയരങ്ങ് ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ സ്വാഗതവും

 ഹരിയേറ്റുമാനൂര് നന്ദിയും പറഞ്ഞു.