വൻ പ്രതിരോധ ഇടപാടിന് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

വൻ പ്രതിരോധ ഇടപാടിന് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വൻ പ്രതിരോധ ഇടപാടിന് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഡിഫൻസ് അക്വസിഷൻ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്.

97 തേജസ് എയര്‍ക്രാഫ്റ്റുകളും 156 പ്രചണ്ഡ് ഹെലികോപ്ടറുകളും വാങ്ങാനുളള ഇടപാടിനാണ് അംഗീകാരം നല്‍കിയത്. 1.1 ലക്ഷം കോടി മൂല്യമുള്ള ഇടപാടാണിത്.

തേജസ് മാര്‍ക്ക് 1-A യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ എയര്‍ഫോഴ്സിനായാണ് വാങ്ങുന്നത്. ഹെലികോപ്ടറുകള്‍ എയര്‍ഫോഴ്സിനൊപ്പം ഇന്ത്യൻ ആര്‍മിയും ഉപയോഗിക്കും. ഇതിനൊപ്പം മിസൈലുകളും തോക്കുകളും കൂടി കേന്ദ്രസര്‍ക്കാര്‍ വാങ്ങും. ഇതോടെ 2.2 ലക്ഷം കോടിയുടെ ഇടപാടായിരിക്കും കേന്ദ്രസര്‍ക്കാര്‍ നടത്തുക.

ഇന്ത്യൻ എയര്‍ഫോഴ്സിന്റെ സുഖോയ് വിമാനങ്ങളുടെ അപ്ഗ്രേഡിനും ഡിഫൻസ് അക്വസിഷൻ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്