ഒരജ്ഞാതകർത്തൃക ആസ്വാദനം :പ്രിയ കണ്ണൂർ

ഒരജ്ഞാതകർത്തൃക ആസ്വാദനം  :പ്രിയ കണ്ണൂർ


ത്ത് കഥകളടങ്ങിയ കഥാസമാഹാരമാണ് ''അജ്ഞാത കർത്തൃകം".

'അജ്ഞാത കർത്തൃകം' എന്ന ഒന്നാമത്തെ കഥയിൽ പുതിയ കാലഘട്ടത്തിലെ എഴുത്തുകാരന്റെ പിടച്ചിലാണ് കാണുന്നത്.. എഴുത്തുകാരൻ ഈ കഥയിൽ പറയുന്നത് ഏതു സൃഷ്ടിയും ഭാവനയിലൂടെയാണ് പിറക്കുന്നത് എന്നാണ്. ഭാവനയെ കുറിച്ച് സി.രാധാകൃഷ്ണൻ എഴുതിയിട്ടുണ്ട്.
'പണ്ട് ഒരു മണ്ണാങ്കട്ടയും കരിയിലയും ഉണ്ടായിരുന്നു' എന്ന്, മുത്തശ്ശി കഥ പറഞ്ഞു തുടങ്ങിയപ്പോൾ കേട്ടവരൊക്കെ ഉത്സാഹത്തോടെ മൂളി. ആ കഥ നീണ്ടപ്പോഴും മൂളൽ തുടർന്നു.. ഒരിക്കലും നടക്കാത്ത കാര്യമാണ് പറയുന്നത് എന്ന്, ഒരിക്കലെങ്കിലും തോന്നിയോ? ഇല്ലേ ഇല്ല.. എന്തുകൊണ്ട് തോന്നിയില്ല എന്ന്, അത്ഭുതപ്പെട്ടു ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഒരു ഉത്തരമേയുള്ളൂ.. നമ്മുടെ ഭാവനയിൽ സ്വാഭാവികമായി തെളിയുന്ന ഒരു കാര്യവും നടക്കാത്തതല്ല എന്ന് മാത്രമല്ല, നടന്നു കഴിഞ്ഞിരിക്കുന്നു എന്ന് തോന്നുകയും ചെയ്യുന്നു. അതെ, പറച്ചിലിന്റെ കഥയായിട്ടാണ് കഥ ജന്മം കൊള്ളുന്നത് .

'താനും മാറ്റത്തിന്റെ പാതയിലോ..' എന്ന് ചിന്തിക്കുന്ന 'ഭീതി 'എന്ന കഥയിലെ അവനി എന്ന കഥാപാത്രം, അവളെ സംബന്ധിച്ചിടത്തോളം അവൾ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ ബോധ്യപ്പെടുത്തുന്നത് കംപ്യൂട്ടർ ക്ലാസ്സിന്റെ അഞ്ചോ ആറോ മണിക്കൂർ വിനിയോഗിക്കുന്നതിലൂടെയാണ്.. അവളുടെ താല്പര്യങ്ങൾ മറ്റു പലതിലുമായി വ്യാപരിപ്പിക്കാൻ അവൾ ശ്രമിക്കുകയാണ്.. വീട്ടിലിരിക്കുന്നത് അവൾക്ക് ബോറടിയായി. വീട്ടിൽ ഇരുന്നാൽ ഒരു ചിരി പോലും വരാനില്ലെന്ന തിരിച്ചറിവിൽ അവൾ എത്തുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാനാവുന്ന സമയത്തെ അവൾ ക്രമപ്പെടുത്തി എടുത്ത്, ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നുണ്ടെന്ന് ഉറപ്പായിരുന്നു. അച്ഛനുവേണ്ടി ജീവിതം അനുഭവിച്ചു തീർക്കുന്ന, നഷ്ടങ്ങൾ കൊണ്ട് സമ്പന്നയായ, അവനി .

ശൂന്യതയിലേക്ക് പതിക്കുന്ന അനുഭവം ആവിഷ്ക്കരിക്കുന്ന കഥയാണ് 'മനക്കണക്ക്'. 'ഭൂതദയ 'എന്ന കഥയിൽ, ഏകാന്തത മുറ്റി നിൽക്കുന്ന ആകാശത്തിന്റെ കൊമ്പത്ത് ഒരൂഞ്ഞാൽ കെട്ടി ആടാൻ കൊതിക്കുന്ന പെണ്ണിനെയാണ് കാണാനാവുന്നത്. ചുറുചുറുക്കുളള കുട്ടിയായിരുന്നു അവൾ. വിവാഹത്തോടെ തന്റെ സ്വാതന്ത്ര്യം അവസാനിച്ചെന്ന തിരിച്ചറിവിൽ എത്തി നിൽക്കുന്നവൾ.. അതിൽ നിന്നും പിറകോട്ടുള്ള ഒരു യാത്രയും സമൂഹത്തിന് ഉൾക്കൊള്ളാനാവില്ലെന്ന് നല്ല സുഹൃത്തായ കഥാകൃത്ത് ഉപദേശിക്കുന്നു. ജീവിതത്തെ ആവേശത്തോടെ കണ്ട, പ്രസരിപ്പുളള ആ പെൺകുട്ടി ഇന്ന് ഒമ്പതുനില ഫ്ളാറ്റിന്റെ വാട്ടർ ടാങ്കിനു മുകളിൽ സർക്കസുകാട്ടി നിൽക്കുകയാണ്. വ്യവസ്ഥാപിതമായ ജീവിതമാണ് അവൾ ആഗ്രഹിച്ചത്. പ്രണയം അതിനോടൊത്ത് ഉണ്ടാകുമെന്നവൾ തെറ്റിദ്ധരിച്ചു .

ഒരു നഷ്ട പ്രണയം ആണ് 'ഇതളുകളിലൂടെ' പോയപ്പോൾ അനുഭവപ്പെട്ടത്. പ്രണയത്തിലേക്ക് ആണ്ടു പോയത് എപ്പോഴാണ്, ആദ്യമായി കണ്ട നിമിഷം മുതലോ? അല്ല. പതിയെ പതിയെ ഇഷ്ടപ്പെട്ട് ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയിറങ്ങിയതായിരുന്നു. അതെ ശാന്തമായ തടാകത്തിലെ അപ്രതീക്ഷിതമായ അലയിളക്കം കണക്കെ, ഒരു വിളിക്കും ഒരു ചിരിക്കും മാത്രം ഇടം കൊടുത്ത്, വിട്ടു പോയ ഭാഗങ്ങൾ മനസ്സു കൊണ്ട് മാത്രമേ പൂരിപ്പിക്കാൻ കഴിയൂ എന്ന പോലെ ♥ 'പരേഡ്' എന്ന കഥയിൽ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതിയെ കുറിച്ച് പറയുന്നു 
 തുടക്കവും ഒടുക്കവും തിരിച്ചറിയാനാവാതെ പെരുവഴിയിലുളള നില്പാണ് 'വഴി' എന്ന കഥയിൽ. ഊഴിക്കു മേലെയും ആഴിക്കു മേലെയും വഴിയലഞ്ഞു. വഴികൾക്കൊരു പഞ്ഞമില്ലാത്ത കാലത്തും സ്വന്തമായി ഒരു വഴി കണ്ടെത്താൻ വഴിക്ക് കഴിയുന്നില്ല 
 'തീർപ്പ്, തപം' എന്നീ കഥകളിൽ നവമാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഭയമാണ് കാണുന്നത് .

തന്റെ ജീവിതത്തെ ആവിഷ്ക്കരിക്കാൻ നിലവിലുള്ള അക്ഷരങ്ങളൊന്നും പോരാ എന്നാണ് 'അക്ഷരവിന്യാസം' എന്ന കഥയിൽ കഥാകാരൻ പറയുന്നത്.
സി.രാധാകൃഷ്ണൻ എഴുതുന്നു, "ഈ ജീവിതത്തിൽ, എന്നു തുടങ്ങുന്ന വാചകം എപ്പോഴും മനസ്സിൽ മുളക്കുന്നത് മുഴുമിപ്പിക്കാൻ കഴിയാറില്ല. അതുമൊരു ബാക്കി പകുതിയറിയാത്ത കഥ തന്നെ.".
'എഴുതാതെ ജീവിക്കാനാവില്ലെന്നാണ് പ്രജിത്തിന്റെ എഴുത്തുകൾ സൂചിപ്പിക്കുന്നത്' എന്നാണ്, ഡോ.കെ.പി.രവിചന്ദ്രൻ വിശേഷിപ്പിക്കുന്നത്... 'പൂക്കാതിരിക്കാൻ എനിക്ക് ആവതില്ലേ..' എന്ന അയ്യപ്പ പണിക്കരുടെ വരി പോലെ .

പ്രിയ
അദ്ധ്യാപിക
കൈരളി കോളേജ് കണ്ണൂർ


https://m.facebook.com/story.php?story_fbid=pfbid02ZckfZqoFuHZHeTpGzb1fSy2WmRWU42YcNy4oSyrDySr7ADoqMhJMLhiDT5qoSq3Tl&id=100000103195743&mibextid=Nif5oz