സഞ്ചാരിയുടെ ലോകം: കവിത , ഡോ. ജേക്കബ് സാംസൺ

സഞ്ചാരിയുടെ ലോകം: കവിത  , ഡോ. ജേക്കബ് സാംസൺ
"വീടെവിടെയാ ?
പറഞ്ഞില്ലല്ലോ ?"
"ചെന്നു ചായുന്നതെവിടെയായാലും
അവിടെയാണെൻ്റെ വീട്."
"നാടെവിടെയാ..?
അതും പറഞ്ഞില്ലല്ലോ?"
"ചെന്നുചേരുന്നതെവിടെയായാലും
അവിടെയാണെൻ്റെ വീട്."
"എങ്ങോട്ടുപോകുന്നു?
പറയാമോ അതെങ്കിലും ?"
"ചിറകിൻ കരുത്തുപോൽ
എവിടെയും പോകും ഞാൻ.
കാടും മേടും കടലുമെനിക്കൊരു
പോലെയല്ലയോ?
തിരിച്ചുവരാനാകാത്ത യാത്രയിൽ
ഒരിടത്തുതന്നെയെത്തുമെല്ലാവരും"

ഡോ. ജേക്കബ് സാംസൺ