ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്ക്റ്റ്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട്-മസ്‌കറ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ്-കോഴിക്കോട് സര്‍വീസുകളും ആണ് റദ്ദാക്കിയത്.

ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ കണ്ണൂര്‍ മസ്‌കറ്റ്, മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസുകളും ഉണ്ടാകില്ല. ഇതേ ദിവസങ്ങളിലുള്ള തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി.