കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റദ്ദാക്കി, യാത്രക്കാര്‍ ദുരിതത്തില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റദ്ദാക്കി, യാത്രക്കാര്‍ ദുരിതത്തില്‍

ലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട ബഹ്‌റി വിമാനം റദ്ദായതോടെ യാത്രക്കാര്‍ പ്രതിസന്ധിയില്‍.

വിസ റദ്ദാവുന്നവരുള്‍പ്പെടെ സംഘത്തിലുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പായിട്ടില്ല. കരിപ്പൂരില്‍ ഗള്‍ഫ് എയര്‍ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാര്‍ പ്രതിസന്ധിയിലായത്. യാത്രക്കാര്‍ ഹോട്ടലില്‍ തന്നെ തുടരുകയാണ്. ഇന്ന് രാത്രി പരിഹാരം കാണുമെന്നാണ് കമ്ബനി യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.

ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട ഗള്‍ഫ് എയര്‍ വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടതോടെ റദ്ദാക്കിയത്. മൂന്ന് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷമാണ് സര്‍വീസ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടവരും വിസ റദ്ദാവുന്നവരും വിവിധ രാജ്യങ്ങളിലേക്ക് പോവേണ്ടവരുമെല്ലാം സംഘത്തിലുണ്ട്. യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ഹോട്ടല്‍ സൗകര്യം ഒരുക്കിയെങ്കിലും പകരം യാത്ര എപ്പോഴെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാനേജര്‍മാര്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ലെന്നും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇടപെടുന്നതെന്നും പരാതിയുണ്ട്. രാത്രി പത്തിന് വിമാനമൊരുക്കുമെന്നാണ് കമ്ബനി അധികൃതര്‍ പറയുന്നത്.