വി ഡി സതീശന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; കെട്ടിവെക്കാനുള്ള പണം നല്‍കിയത് പ്ലാച്ചിമട സമരസമിതി

Mar 23, 2026 - 12:14
 0  4
വി ഡി സതീശന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; കെട്ടിവെക്കാനുള്ള പണം നല്‍കിയത് പ്ലാച്ചിമട സമരസമിതി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുമ്പാകെയാണ് വി ഡി സതീശന്‍ പത്രിക സമര്‍പ്പിച്ചത്. പ്ലാച്ചിമട സമരസമിതിയാണ് സതീശന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്. പറവൂരിലെ കോടതിക്ക് മുന്നില്‍ വച്ചാണ് പ്ലാച്ചിമട സമരസമിതിയിലെ നേതാക്കള്‍ വി ഡി സതീശന് തുക കൈമാറിയത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ പ്ലാച്ചിമട പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്ലാച്ചിമടയിലെ പാവപ്പെട്ട ആളുകളാണ് കെട്ടിവയ്ക്കാനുള്ള പണം തന്നത്. ഞാനിത് വലിയൊരു തുകയായി, അവരുടെ മുഴുവന്‍ സ്നേഹവും പിന്തുണയും ഹൃദയത്തില്‍ ഏറ്റുവാങ്ങി കൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുകയും സമരസമിതിക്ക് പ്രത്യേകമായി നന്ദി പ്രകടിപ്പിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

25 വര്‍ഷമായി പറവൂരിലെ എംഎല്‍എയായ വി ഡി സതീശന്‍ ഏഴാം തവണയാണ് തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്.