വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജിവെച്ചു ; ടി.ജെ. ഐസക്ക് പ്രസിഡന്റായി ചുമതലയേൽക്കും

Sep 25, 2025 - 19:25
 0  173
വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജിവെച്ചു ; ടി.ജെ. ഐസക്ക് പ്രസിഡന്റായി ചുമതലയേൽക്കും

വയനാട് : വയനാട് ഡിസിസി പ്രസിഡന്റായി ടി.ജെ. ഐസക്കിനെ നിയമിച്ചു. കൽപറ്റ മുനിസിപ്പാലിറ്റി ചെയർമാൻ എന്ന സ്ഥാനവും അദ്ദേഹം വഹിക്കുന്നതിനിടയിലാണ് ഈ പുതിയ ചുമതല. നിലവിൽ ഈ പദവിയിൽ ഉണ്ടായിരുന്ന എൻ.ഡി. അപ്പച്ചൻ രാജി വെച്ചതിനെ തുടർന്നാണ് ഒഴിവുവന്ന സ്ഥാനത്തേക്ക് പുതിയ നിയമനം.

പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ടി.ജെ. ഐസക്ക്, ജില്ലയിലെ പാർട്ടിക്കുള്ളിലെ എല്ലാ വിഷയങ്ങളും പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വയനാട്ടിൽ വലിയ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.