നിതീഷ് കുമാർ 10-ാം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പട്ന: പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാർ. ഇന്ന് രാവിലെ 11:30 ന് ഗാന്ധി മൈതാനിയിൽ വച്ചായിരുന്നു നിതീഷ്കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എൻഡിഎയിലെ ഉന്നത നേതാക്കൾ, മറ്റ് പ്രമുഖർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ജെഡിയു നിയമസഭാ യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.
പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ച നിതീഷ് കുമാർ പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. 202 എൻഡിഎ എംഎൽഎമാരുടെ പട്ടികയും സമർപ്പിച്ചു. നിതീഷിൻ്റെ രാജി സ്വീകരിച്ച ഗവർണർ പുതിയ സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു