ഹിന്ദു വിശ്വാസം തനിക്കു സ്വാതന്ത്ര്യം നല്‍കിയെന്ന് വിവേക് രാമസ്വാമി

ഹിന്ദു വിശ്വാസം തനിക്കു സ്വാതന്ത്ര്യം നല്‍കിയെന്ന്  വിവേക് രാമസ്വാമി
ന്യൂയോര്‍ക്ക്: ‌ഹിന്ദുമത വിശ്വാസമാണ് തന്‍റെ വളര്‍ച്ചയുടെ കാരണമെന്നും യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കാരണമായത് ഹൈന്ദവ വിശ്വാസമാണെന്നും അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി  38 കാരനായ വിവേക് രാമസ്വാമി. അടുത്ത തലമുറയ്ക്ക് ഹിന്ദു മൂല്യങ്ങള്‍ പകരുന്നത് തന്‍റെ ലക്ഷ്യമാണെന്നും വിവേക് രാമസ്വാമി കൂട്ടിച്ചേര്‍ത്തു. വാഷിംഗ്ടണ്‍ ഡിസിയില്‍ ഫാമിലി ലീഡര്‍ ഫോറം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുവിശ്വാസം തനിക്കു സ്വാതന്ത്ര്യം നല്‍കിയെന്നും തന്‍റെ ധാര്‍മിക ഉത്തരവാദിത്തങ്ങളെക്കുറിച്ച്‌ കൂടുതല്‍ ബോധ്യം പകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ മാതാപിതാക്കളുടെ മകനാണ് വിവേക് രാമസ്വാമി.