പെട്രോളിന് പകരം എഥനോൾ കാർ വരുന്നു
ന്യൂഡൽഹി: പെട്രോളിന് പകരം 100% എഥനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളിലേക്ക് മാറിയാൽ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന വാഹനത്തിന്റെ പ്രവർത്തനച്ചെലവ് ലിറ്ററിന് 25 രൂപ രൂപ മാത്രമാകും. പെട്രോൾ ഉപയോഗിക്കാതെ 100 ശതമാനം എഥനോളിൽ ഓടുന്ന കാർ ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2ടൊയോട്ടയുടെ എഥനോൾ ഫ്ലെക്സ് ഫ്യൂവൽ ഇന്നോവ എന്ന വാഹനമാണ് ഒക്ടോബറിൽ പുറത്ത് ഇറങ്ങുന്നത്. എഥനോള്‍ എന്‍ജിനൊപ്പം ഇലക്ട്രിഫൈഡ് പവര്‍ട്രെയിനും ഈ വാഹനത്തിലുണ്ടാകും. ഈ കാര്‍ ഓട്ടത്തിനിടെ 60 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 19 രാജ്യങ്ങളില്‍ ഇതിനകം തന്നെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ പരാതികള്‍ കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുക, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് രാജ്യത്ത് എഥനോള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത്