മണല്‍ മാഫിയക്ക് വഴിവിട്ട സഹായം, വളപടണം എസ് ഐ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

മണല്‍ മാഫിയക്ക് വഴിവിട്ട സഹായം, വളപടണം എസ് ഐ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ണ്ണൂർ. മണല്‍ മാഫിയക്ക് വഴിവിട്ട സഹായം നല്‍കിയെന്ന് വിജിലൻസ് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടർന്ന് വളപട്ടണം പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ നാലു പേരെ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റി എസ്.

ഐ എ.നിഥിൻ സിവില്‍ പൊലീസ് ഓഫിസർമാരയ കെ. അനിഴൻ ,ഷാജി അകാരം പറമ്ബത്ത്, കെ. കിരണ്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. വിജിലൻസ് നല്‍കിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി

ഇവരെ കണ്ണൂർ ജില്ലയിലെ പാനൂർ, കണ്ണവം , തലശേരി പൊലിസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റിയത് പൊലിസ് മണല്‍ കടത്തിനെതിരെ നടത്തിയ റെയ്ഡ് വിവരങ്ങള്‍ ചോർത്തി നല്‍കിയതിനും മണല്‍ മാഫിയ സംഘത്തില്‍ നിന്നും സാമ്ബത്തിക സഹായം സ്വീകരിച്ചതിനുമെതിരെയാണ് നടപടി.