യുദ്ധഭീതി; ടെലിവിഷൻ റേറ്റിംഗ് നാലാഴ്ചത്തേക്ക് തടഞ്ഞ് കേന്ദ്രം

Mar 6, 2026 - 19:56
 0  8
യുദ്ധഭീതി; ടെലിവിഷൻ റേറ്റിംഗ് നാലാഴ്ചത്തേക്ക് തടഞ്ഞ് കേന്ദ്രം

പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതിയും പരിഭ്രാന്തിയും പടർത്തുന്ന രീതിയിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ടെലിവിഷൻ റേറ്റിംഗ് അടുത്ത നാല് ആഴ്ചത്തേക്ക് തടയാൻ മന്ത്രാലയം തീരുമാനിച്ചു.

 റേറ്റിംഗ് ഏജൻസിയായ ബാർക്കിന് ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. റേറ്റിംഗ് മത്സരത്തിനിടയിൽ വാർത്താ മൂല്യങ്ങൾ ലംഘിക്കപ്പെടുന്നത് തടയാനാണ് ഈ നീക്കം.

ചില ദൃശ്യമാധ്യമങ്ങൾ അമിതമായി യുദ്ധഭീതിയുണ്ടാക്കുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ ഇടപെടൽ. ഇത്തരം പ്രവണതകൾ പൊതുജനങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് കേന്ദ്രം വിലയിരുത്തി. ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കാനും കൃത്യമായ വിവരങ്ങൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് റേറ്റിംഗ് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടത്.