കാലവർഷക്കെടുതിയിൽ അടിയന്തരസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം രൂപ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 8 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 26 മരണം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 4 പേരെ കാണ്മാനില്ല. വെള്ളപ്പൊക്ക ദുരിതബാധിതർക്കായി 462 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്.
മഴയിൽ 67.44 കോടിയുടെ കൃഷി നാശവുമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം നൽകുമെന്നും പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 8 ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം രൂപയും, പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ വീതവും കൈമാറും. കടകൾ നശിച്ചവർക്ക് 10,00 രൂപ വീതം നൽകും. വിളനാശ ധനസഹായം 25 ശതമാനം കൂട്ടി. എംഎസ്എംഈകൾക്ക് പുനരുജ്ജീവന പദ്ധതിയും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആഗസ്റ്റ് 8 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.