മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി കേരളത്തിൽ നിന്നുള്ള കസിയ ലിസ് മെജോ

Aug 24, 2026 - 14:41
Aug 24, 2026 - 14:46
 0  5
മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026  കിരീടം ചൂടി കേരളത്തിൽ നിന്നുള്ള കസിയ ലിസ് മെജോ

മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026‘ കിരീടം ചൂടി കേരളത്തിൽ നിന്നുള്ള 19കാരി കസിയ ലിസ് മെജോ. നിയമ വിദ്യാർഥിനിയും മോഡലും ആലപ്പുഴ സ്വദേശിനിയുമായ കസിയ, ജയ്‌പുരിൽ നടന്ന സൗന്ദര്യ മൽസരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 സുന്ദരിമാരെ പിന്നിലാക്കിയാണ് കിരീടത്തിൽ മുത്തമിട്ടത്.

 വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75ആംമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മൽസരത്തിൽ കസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഫാഷൻ- സൗന്ദര്യ രംഗത്ത് കഴിവ് തെളിയിച്ച കസിയ, 2025ൽ നടന്ന മിസ് ടീൻ ഇന്റർനാഷണൽ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായി. ഗുജറാത്ത് സ്വദേശി അനുശ്രീ സതവ്‌ലേക്കറാണ് സെക്കൻ്റ് റണ്ണറപ്പ്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കസിയ മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും. ജോ ഏബ്രഹാമിൻ്റെയും സുജാ മെജോയുടെയും മകളാണ് കസിയ .

 2024ലാണ് സൗന്ദ്യര്യ മത്സരത്തേക്ക് കടന്നുവരുന്നത്. അന്ന് പ്രായം വെറും 17. ഈ വർഷം ആദ്യം നടന്ന് 'മിസ് യൂണിവേഴ്സ് കേരള 2026' കിരീടവും സ്വന്തമാക്കുകയും ചെയ്‌തു. മിസ് കേരള നേടിയ ആദ്യത്തെ പ്രായം കുറഞ്ഞ മത്സരാർഥി കൂടിയാണ് കസിയ.