തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് വരുമാനം. ഈ വർഷം കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ മദ്യം വിറ്റതായാണ് റിപ്പോർട്ട്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യം വിറ്റതായാണ് കണക്ക്. കഴിഞ്ഞ വർഷം 126 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഓണത്തിനോടനുബന്ധിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റിലൂടെ വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധികം മദ്യമാണ് വിറ്റു പോയിരിക്കുന്നത്.
ഉത്രാട ദിന വില്പനയിൽ കൊല്ലം ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ്. ഇവിടെ 1.46 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 1.24 കോടി രൂപയുടെ വിൽപ്പനയുമായി കൊല്ലം ജില്ലയിലെ ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തെത്തി. 1.11 കോടി രൂപയുടെ വിൽപ്പനയോടെ മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്താണ്.