ഡോ. ജേക്കബ് സാംസൺ
പെൺകരുത്തിൻ
പെരുമ വാഴ്ത്തി
നേരം പോയതറിഞ്ഞീല..
ഇരുട്ടു വീഴുന്നു
രാത്രിതുടങ്ങുന്നു
തെരുവ് വിജനമാകുന്നു
രാത്രിവണ്ടിവരാൻ
ഇനിയ നേരം
ഒരു മഴ പെയ്യുന്നു
ചോർന്നൊലിക്കുന്നൂ ധൈര്യം
കാറ്റുവന്നൂതിക്കെടുത്തിയപോലെ
തെരുവുവിളക്കുമണഞ്ഞു
പവർകട്ട് തുടങ്ങിയോ, ഇനി
ഒരു ഒരുമണിക്കൂർ ഇരുട്ട്
ആരുമില്ലാത്ത വഴിയിലൂടെ
ഇരുട്ടിലൊരുത്തൻ വരുന്നു
ഭയമിരട്ടിക്കുന്നു.
വിറച്ചുവിറച്ചവൾ നില്ക്കവേ
ആനവണ്ടിവന്നു
വെളിച്ചത്തിലേക്കവൾ
നടന്നു കയറി
സീറ്റിലിരുന്ന് ബാഗുതുറക്കവേ
"പൈസ വേണ്ട ടീച്ചറേ ഇത് പ്രിയദർശിനിയാണ് ഫ്രീയാണ് "
തലയുയർത്തവേ
കണ്ടക്ടറും പരിചിതൻ
ശ്വാസം നേരേ വീണു.
വീട്ടിലെത്തവേ പടിക്കൽ
വ്യാകുല നേത്രങ്ങളുമായമ്മ.
ആരുമൊന്നും ചെയ്തില്ലെങ്കിലും
വിറച്ചുപോയവളെന്തുകൊണ്ടോ?
പെൺകരുത്തിൻ പെരുമയെല്ലാം
നന്മ വാഴും നാട്ടിലല്ലോ