പോലീസ് പതിവായി എത്തുന്നു, രാഹുൽ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ

Dec 12, 2025 - 17:28
 0  4
പോലീസ് പതിവായി എത്തുന്നു, രാഹുൽ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ

പാലക്കാട്: ബലാത്സംഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് കാട്ടി രാഹുലിന് താമസക്കാരുടെ അസോസിയേഷൻ ആവശ്യപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ നോട്ടീസ് നൽകിയത്.

ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ട് അസോസിയേഷൻ രാഹുലിന് നോട്ടീസ് നൽകിയിരുന്നു. ഈ മാസം 25നകം ഒഴിയണമെന്നാണ് നോട്ടീസിലെ ആവശ്യം. ഫ്ലാറ്റിൽ നിന്ന് ഉടൻ ഒഴിയാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ.